കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ്രധാനമന്ത്രി യശ്ശശരീരനായ ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20, സദ്ഭാവന ദിനത്തിൽ വയനാട് ദുരന്തത്തിൽ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാടക വീടുകളിലേക്ക് മാറ്റി പാർപ്പിക്കുമ്പോൾ ആവശ്യമായ ഗൃഹോപകരണങ്ങളും മറ്റ് അവശ്യ സാധനങ്ങളും
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ശ്രീജ മoത്തിലിൻ്റെ നേതൃത്വത്തിൽ കൈമാറി. ജില്ലാ വൈസ് പ്രസിഡണ്ട് പി.വി ധനലക്ഷ്മി, ജില്ലാ സെക്രട്ടറി ആശ പി.ടി. ബ്ലോക്ക് പ്രസിഡണ്ടുമാരായ മിനി പ്രസാദ്, പത്മജ എൻ.പി , ലിസമ്മ ജോസഫ് എന്നിവരാണ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത്. വയനാട് ജില്ലാ പ്രസിഡണ്ട് ജിനി തോമസ്, ഷിജി ശ്രീനിവാസ് എന്നിവരുടെ സാനിധ്യത്തിലാണ് സഹായമായി വീട്ടുപകരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയത് . വയനാട് ക്യാമ്പ് തുടങ്ങിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഒന്നാം ഘട്ടത്തിൽ ധനസഹായവും നൽകിയിരുന്നു.
Wayanad is supported by Mahila Congress